പ്രതീക്ഷയില്ലാത്ത പ്രതീക്ഷ
"2020-2022 വർഷങ്ങൾ എൻറെ ശുശ്രൂഷയുടെ ഏറ്റവും പ്രയാസകരമായ സീസണായിരുന്നു". ഞാൻ എടുക്കുന്ന ഓരോ വലിയ തിരഞ്ഞെടുപ്പിനെക്കുറിച്ചും എനിക്ക് അനിശ്ചിതത്വവും, പരാജയപ്പെട്ട ബന്ധങ്ങളെക്കുറിച്ചുള്ള നിരാശയും, തകർന്ന ഹൃദയങ്ങളെക്കുറിച്ചുള്ള ഹൃദയവേദനയും അനുഭവപ്പെട്ടു. തെറ്റായ വിവരങ്ങളുടെയും പ്രചരണങ്ങളുടെയും അർദ്ധസത്യങ്ങളുടെയും കുത്തൊഴുക്കിൽ എനിക്ക് ആശയക്കുഴപ്പവും സ്ഥാനമില്ലായ്മയും തോന്നി. രണ്ട് വർഷത്തിനുള്ളിൽ, പത്ത് വർഷത്തേക്കാൾ കൂടുതൽ ശവസംസ്കാര ചടങ്ങുകൾ ഞാൻ നടത്തി, കഴിഞ്ഞ പത്ത് വർഷമായി ഞാൻ ശുശ്രൂഷ ചെയ്തിരുന്ന ആളുകളിൽ നിന്ന് എനിക്ക് അകൽച്ച അനുഭവപ്പെട്ടു.
ഞാൻ ഒറ്റയ്ക്കല്ല എന്ന വസ്തുതയിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. നമ്മളെല്ലാവരും അൽപ്പം തളർന്നിരിക്കുകയാണ്. നമ്മുടെ സംശയങ്ങൾ…
പ്രാർത്ഥനയിലൂടെ സ്‌നേഹിക്കുക
വർഷങ്ങളായി, ജോൺ സഭയിൽ അസ്വസ്ഥനായിട്ടാണ് ഇരുന്നിരുന്നത്. അവൻ പെട്ടെന്നു കോപിക്കുന്നവനും എല്ലാം തന്റെ ിഷ്ടത്തിനനുസരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവനും പലപ്പോഴും പരുഷ സ്വഭാവക്കാരനുമായിരുന്നു. തന്നെ നന്നായി “ശുശ്രൂഷിക്കുന്നില്ലെന്നും സന്നദ്ധപ്രവർത്തകരും ജീവനക്കാരും അവരുടെ ജോലി ചെയ്യുന്നില്ലെന്നും’’ അയാൾ നിരന്തരം പരാതിപ്പെട്ടു. അയാൾക്ക്, സത്യസന്ധമായി പറഞ്ഞാൽ, സ്‌നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനാൽ അയാൾ ക്യാൻസർ ബാധിതനാണെന്ന് കേട്ടപ്പോൾ, അാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ബുദ്ധിമുട്ടായി. അയാളുടെ പരുഷമായ വാക്കുകളുടെയും അസുഖകരമായ സ്വഭാവത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ സ്‌നേഹത്തിനായുള്ള യേശുവിന്റെ ആഹ്വാനത്തെ ഓർത്തുകൊണ്ട്, എല്ലാ ദിവസവും ജോണിനുവേണ്ടി ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിക്കാൻ ഞാൻ ശീലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവന്റെ ഇഷ്ടപ്പെടാത്ത ഗുണങ്ങളെക്കുറിച്ച് ഞാൻ കുറച്ച് തവണ ചിന്തിക്കാൻ തുടങ്ങി. അയാൾ ശരിക്കും വേദനിക്കുന്നുണ്ടാകണം, ഞാൻ വിചാരിച്ചു. ഒരുപക്ഷേ താൻ നഷ്ടപ്പെട്ടവനാണെന്ന് അയാൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടാകും.
പ്രാർത്ഥന, നമ്മെയും നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെയും ദൈവത്തോട് തുറന്നുപറയുന്നതാണ്. അതിലേക്ക് പ്രവേശിക്കാനും അവന്റെ കാഴ്ചപ്പാട് അതിലേക്ക് കൊണ്ടുവരാനും അവനെ അനുവദിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ ഇഷ്ടങ്ങളും വികാരങ്ങളും അവനു സമർപ്പിക്കുക എന്ന പ്രവൃത്തി, സാവധാനം എന്നാൽ ഉറപ്പായും നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു. നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനവും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല: 'നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ' (ലൂക്കൊസ് 6:28).
ജോണിനെക്കുറിച്ച് നന്നായി ചിന്തിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ആത്മാവിന്റെ സഹായത്തോടെ, ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ക്ഷമിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വ്യക്തിയായി അയാളെ കാണാൻ ഞാൻ പഠിക്കുന്നു.
യേശുവിന്റെ ആത്യന്തിക വിജയം
രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലുടനീളമുള്ള ചില സൈനിക ക്യാമ്പുകളിൽ, ഗൃഹാതുരത്വമുള്ള പട്ടാളക്കാർക്കായി അസാധാരണമായ ഒരു സമ്മാനം എയർ-ഡ്രോപ്പ് ചെയ്യപ്പെട്ടു - നിവർന്നുനിൽക്കുന്ന പിയാനോകൾ. സാധാരണ അളവിലുള്ള ലോഹത്തിന്റെ പത്തുശതമാനം മാത്രം ഉൾക്കൊള്ളുന്ന തരത്തിൽ പ്രത്യേകം നിർമ്മിച്ച അവയ്ക്ക് പ്രത്യേക ജല പ്രതിരോധ പശയാണ് ഉപയോഗിച്ചിരുന്നത്. കീടങ്ങൾ ആക്രമിക്കാതിരിക്കാനുള്ള കൂടനാശിനി പ്രയോഗവും അതിൽ നടത്തിയിരുന്നു. ലഭിച്ചു. പിയാനോകൾ പരുക്കനും ലളിതവുമായിരുന്നു, എന്നാൽ സൈനികർക്ക് ഒരുമിച്ചുകൂടെ മണിക്കൂറുകളോളം സ്വദേശത്തെ പരിചിതമായ പാട്ടുകൾ പാടാനും അവരുടെ മനസ്സിലനെ ഉണർത്താനും തക്കവിധം പ്രയോജനകരമായിരുന്നു അത്.
പാട്ട് -പ്രത്യേകിച്ച് സ്തുതിഗീതങ്ങൾ-യേശുവിലുള്ള വിശ്വാസികൾക്ക് യുദ്ധത്തിലും സമാധാനം കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ്. യെഹോശാഫാത്ത് രാജാവ്, തനിക്കെതിരെ യുദ്ധത്തിനു വന്ന വലിയ സൈന്യത്തെ അഭിമുഖീകരിച്ചപ്പോൾ ഇത് സത്യമാണെന്ന് കണ്ടെത്തി (2 ദിനവൃത്താന്തം 20). ഭയചകിതനായ രാജാവ് സകല ജനത്തെയും പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി വിളിച്ചുകൂട്ടി (വാ. 3-4). മറുപടിയായി, ശത്രുവിനെ നേരിടാൻ പടയാളികളെ നയിക്കാൻ ദൈവം അവനോട് പറഞ്ഞു, “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല’’ (വാ. 17). യെഹോശാഫാത്ത് ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസത്തിൽ പ്രവർത്തിക്കുകയും ചെയ്തു. പടയാളികളുടെ മുമ്പിൽ പോകാനും അവർ കാണുമെന്ന് വിശ്വസിച്ച വിജയത്തിനായി ദൈവത്തെ സ്തുതിക്കാനും അദ്ദേഹം സംഗീതക്കാരെനിയമിച്ചു (വാ. 21). അവരുടെ സംഗീതം ആരംഭിച്ചപ്പോൾ, അവൻ അവരുടെ ശത്രുക്കളെ അത്ഭുതകരമായി പരാജയപ്പെടുത്തുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്തു (വാ. 22).
വിജയം എല്ലായ്‌പ്പോഴും, നാം ആഗ്രഹിക്കുന്ന സമയത്തോ രീതിയിലോ അല്ല വരുന്നത്. എന്നാൽ നമുക്കായി ഇതിനകം നേടിയ പാപത്തിനും മരണത്തിനുമെതിരായ യേശുവിന്റെ ആത്യന്തിക വിജയം നമുക്ക് എപ്പോഴും പ്രഖ്യാപിക്കാം. ഒരു യുദ്ധമേഖലയുടെ മധ്യത്തിൽ പോലും ആരാധനാ മനോഭാവത്തിൽ വിശ്രമിക്കുന്നതു നമുക്ക് തിരഞ്ഞെടുക്കാം.
ഇടയന്റെ ശബ്ദം അറിയുക
ചെറുപ്പത്തിൽ അമേരിക്കയിലെ ഒരു മേച്ചൽസ്ഥലത്തു ഞാൻ താമസിക്കുന്ന സമയത്ത്, ഞാൻ എന്റെ ഉറ്റസുഹൃത്തുമായി കറങ്ങിനടക്കുന്ന മഹത്തായ സായാഹ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ കാട്ടിലൂടെ നടക്കും, കുതിരപ്പുറത്ത് സഞ്ചരിക്കും, കുതിരയോട്ട മത്സരവേദി സന്ദർശിക്കും, പശുവിന്റെ തൊഴുത്തിൽ കയറും. പക്ഷേ, ഡാഡിയുടെ വിസിൽ കേട്ടാലുടൻ-മറ്റെല്ലാ ശബ്ദങ്ങളെയും അതിജീവിക്കുന്ന അതിന്റെ വ്യക്തമായ ശബ്ദം -ഞാൻ ചെയ്യുന്നതെന്തും ഉടൻ തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകും. സിഗ്‌നൽ തെറ്റില്ലായിരുന്നു, എന്നെ വിളിക്കുന്നത് എന്റെ അച്ഛൻ ആണെന്ന് എനിക്കറിയാമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷവും ആ വിസിൽ ഞാൻ തിരിച്ചറിയും.
താൻ ഇടയനാണെന്നും തന്റെ അനുയായികൾ ആടുകളാണെന്നും യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. ''ആടുകൾ അവന്റെ [ഇടയന്റെ] ശബ്ദം കേൾക്കുന്നു,'' അവൻ പറഞ്ഞു. “തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു’’ (യോഹന്നാൻ 10:3). അനേകം നേതാക്കളും അധ്യാപകരും തങ്ങളുടെ അധികാരം ഉറപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ച ഒരു കാലഘട്ടത്തിൽ, തന്റെ സ്‌നേഹനിർഭരമായ ശബ്ദം ഇപ്പോഴും മറ്റാരുടെ ശബ്ദത്തെക്കാളും വ്യതിരിക്തമായി കേൾക്കാൻ കഴിയുമെന്ന് അവൻ പ്രഖ്യാപിച്ചു. “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു’’ (വാ. 4).
യേശുവിന്റെ ശബ്ദം കേൾക്കുമ്പോൾ നമുക്ക് ശ്രദ്ധാലുക്കളായിരിക്കുകയും അത് വിഡ്ഢിത്തമായി തള്ളിക്കളയാതിരിക്കുകയും ചെയ്യാം, കാരണം അടിസ്ഥാന സത്യം അവശേഷിക്കുന്നു: ഇടയൻ വ്യക്തമായി സംസാരിക്കുന്നു, അവന്റെ ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. ഒരുപക്ഷേ തിരുവെഴുത്തുകളുടെ ഒരു വാക്യത്തിലൂടെയോ, വിശ്വാസിയായ ഒരു സുഹൃത്തിന്റെ വാക്കുകളിലൂടെയോ, അല്ലെങ്കിൽ ആത്മാവിന്റെ ഉൾപ്രേരണയിലൂടെയോ - യേശു സംസാരിക്കുന്നു, നാം കേൾക്കുന്നു.
മതേതര സംസ്കാരത്തിലെ ആത്മീക ജീവിതം
ബൈബിളിന്റെ കാലാതീതത എല്ലാ തലമുറകളും കണ്ടിരിക്കേണ്ടതാണ്. സിംഹത്തിന്റെ ഗുഹയിൽ അകപ്പെട്ട ദാനിയേലിന്റെ ജീവിതം പോലുള്ള കഥകൾ നമ്മുടെ ജീവിതത്തിലുടനീളം ഗൗരമായി പരിഗണിക്കപ്പെടേണ്ടതാണ്.
നാം എന്തു ചെയ്യണമെന്ന് നമ്മോടു പറയുന്ന ഒന്നുമാത്രമല്ല ബൈബിൾ. അതിനേക്കാൾ എത്രയോ ഉപരി പരിജ്ഞാനം നൽകുന്നതാണ് അത്. ഓരോ അധ്യായങ്ങളും ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും, താൻ ഈ ലോകത്തു ചെയ്യുന്ന കാര്യങ്ങളിൽ എങ്ങനെ ഒരുങ്ങേണം എന്ന് നമ്മോടു വേണ്ട രീതിയിൽ പറയുന്നു.
ഇതാണ് ആർ ബി സി ചർച്ച് മിനിസ്ട്രിസിന്റെ ഡയറക്ടർ ബിൽ ക്രൗഡറിന്റെ ദൃഢവിശ്വാസം. തുടർന്നുള്ള താളുകളിൽ അദ്ദേഹം ദാനിയേലിലെ ചുരുളഴിയുന്ന നാടകീയതകളിലൂടെ…
നാശത്തെ നശിപ്പിച്ചു
“പക്ഷിക്കുഞ്ഞുങ്ങൾ നാളെ പറക്കും!’’ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് ഒരു തൂക്കുകൊട്ടയിൽ കുരുവികളുടെ ഒരു കുടുംബം നടത്തുന്ന വളർച്ചയെക്കുറിച്ച് എന്റെ ഭാര്യ കാരി ആഹ്ലാദിച്ചു. അമ്മ കൂട്ടിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ ചിത്രമെടുക്കുകയും അവയെ ദിവസവും നിരീക്ഷിക്കുകയും ചെയ്തു.
അവയെ നോക്കാനായി കാരി പിറ്റേന്ന് രാവിലെ എഴുന്നേറ്റു. അവൾ കൂടിനെ മൂടിയിരുന്ന കുറച്ച് ഇലകൾ നീക്കി, പക്ഷേ കുഞ്ഞു പക്ഷികളെ കാണുന്നതിനു പകരം ഒരു പാമ്പിന്റെ ഇടുങ്ങിയ കണ്ണുകളാണ് അവളെ എതിരേറ്റത്. പാമ്പ് കൂടിന്റെ വശം തുരന്ന്, കൂടിനുള്ളിലേക്ക് കയറി, അവയെയെല്ലാം വിഴുങ്ങി.
കാരിയുടെ ഹൃദയം തകർന്നു, അവൾ കോപിച്ചു. ഞാൻ പട്ടണത്തിന് പുറത്തായിരുന്നു, അതിനാൽ പാമ്പിനെ നീക്കം ചെയ്യാൻ അവൾ ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ നാശം സംഭവിച്ചുകഴിഞ്ഞിരുന്നു.
തന്റെ പാതയിൽ നാശം വിതച്ച മറ്റൊരു പാമ്പിനെക്കുറിച്ച്ുതിരുവെഴുത്തു പറയുന്നു. ഏദൻ തോട്ടത്തിലെ പാമ്പ് ഹവ്വയെ ചതിച്ചു: “നിങ്ങൾ മരിക്കയില്ല,’’ അവൻ കള്ളം പറഞ്ഞു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു’’ (ഉല്പത്തി 3:4-5).
ദൈവത്തോടുള്ള ഹവ്വായുടെയും ആദാമിന്റെയും അനുസരണക്കേടിന്റെ ഫലമായി പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു, “പഴയ പാമ്പായ മഹാ സർപ്പം’’ ചെയ്ത വഞ്ചന തുടരുന്നു (വെളിപ്പാട് 20:2). എന്നാൽ യേശു വന്നത് “പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ്’’ (1 യോഹന്നാൻ 3:8), അവനിലൂടെ നാം ദൈവവുമായുള്ള ബന്ധത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു ദിവസം, അവൻ “എല്ലറ്റിനെയും പുതിയതാക്കും’’ (വെളിപ്പാട് 21:5).